എമിറേറ്റിലെ ജലഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനം വേനൽക്കാല സമയക്രമത്തിലേക്ക് മാറ്റിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഓരോ സീസണിലെയും യാത്രികരുടെ തിരക്ക്, പൊതുഗതാഗത സംവിധാനങ്ങളുടെ ആവശ്യകത മുതലായ വിവരങ്ങളെ ബിഗ് ഡാറ്റ അനാലിസിസ് സാങ്കേതികവിദ്യയുടെ അപഗ്രഥനം ചെയ്ത ശേഷമാണ് ഈ സമയക്രമം നിശ്ചയിക്കുന്നത്. ദുബായ് ഫെറി, അബ്ര, വാട്ടർ ടാക്സി, വാട്ടർ ബസ് മുതലായ എല്ലാ ജലഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമങ്ങളിലും ഈ മാറ്റം ബാധകമാണ്.
.@rta_dubai starts seasonal network scheduling for marine transport services, using big data to analyze traffic and adjust timetables and frequency based on seasons and occasions.https://t.co/zPzb8Bj4JS pic.twitter.com/RC6i4mmrxk
— Dubai Media Office (@DXBMediaOffice) June 4, 2023