യുഎഇ : പ്രശസ്ത ദക്ഷിണ കൊറിയൻ ഗേൾ ഗ്രൂപ്പ് ബ്ലാക്ക്പിങ്ക് യുഎഇ യിൽ എത്തുന്നു.2023 ജനുവരി 28-ന് യാസ് ഐലൻഡിലെ എത്തിഹാദ് പാർക്കിലായിരിക്കും സംഗീതക്കച്ചേരി അരങ്ങേറുക. യുഎഇ യിലെ ആദ്യ പ്രകടനത്തിനായി എത്തുന്ന ബ്ലാക്ക് പിങ്ക് ടീമിനെ ലൈവ് നേഷൻ ആണ് ആളുകളിലേക്ക് എത്തി ക്കുന്നത്.
യൂട്യൂബിൽ ഒരു ബില്യൺ കാഴ്ച്ചക്കാർ വീതമുള്ള അഞ്ച് മ്യൂസിക് വീഡിയോകൾ ഉള്ള ആദ്യത്തെ മ്യൂസിക് ഗ്രൂപ്പും കൊറിയൻ വുമൺ ബാന്റാണ് ബ്ലാക്ക്പിങ്ക്. കൂടാതെ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേർസ് ഉള്ള ചാനലും ഇവരുടേതുതന്നയാണ്.80 മില്യൺ സബ്സ്ക്രൈബേഴ്സാണ് ഇവർക്കുള്ളത്.
ജിസൂ, ജെന്നി, റോസ്, ലോസ,എന്നീ നാലുപേരും പോപ്പ്, ഹിപ്-ഹോപ്പ്, ട്രാപ്പ് എന്നിവയുടെ സമന്വയത്തിന് പേരുകേട്ടതാണ്.2016-ൽ രൂപീകൃതമായതുമുതൽ, ലോകത്തിലെ ഏറ്റവും വലിയ ഐക്കണിക് ഗേൾ ബാന്റുകളിലൊന്നായി ഇവർ മാറുകയായിരുന്നു.
ഇവരുടെ പുതിയ ആൽബമായ ബിൽബോർഡ് ടോപ്പ് 200 വിൽപ്പനയിൽ ഒന്നാം സ്ഥാനത്തെത്തിയതിന്റെ ഭാഗമായാണ് ബ്ലാക്ക് പിങ്ക് അബുദാബിയിൽ ഷോ അവതരിപ്പിക്കുന്നത്.
ബ്ലാക്ക് പിങ്ക് , ചരിത്രത്തിലെ തന്നെ ഡബിൾ മില്യൺ കാഴ്ചക്കാരുള്ള ആദ്യ കെ-പോപ്പ് പെൺ ഗ്രൂപ്പായി മാറിക്കഴിഞ്ഞു.നിലവിൽ, ബ്ലാക്ക്പിങ്കിന്റെ ഷട്ട് ഡൗൺ സ്പോട്ടിഫൈയിൽ 100 ദശലക്ഷം സ്ട്രീമുകൾ മറികടന്നു. ഗാനം പുറത്തിറങ്ങി 3 ആഴ്‌ച തുടർച്ചയായി ഹോട്ട് 100, ഗ്ലോബൽ 200 ബിൽബോർഡ് ചാർട്ടുകളിലും ഇടം നേടിയിട്ടുണ്ട്.
നവംബർ 4 വെള്ളിയാഴ്ച ജനറൽ ടിക്കറ്റ് വിൽപ്പന ആരംഭിക്കുന്നതിന് മുമ്പ് നവംബർ 3 വ്യാഴാഴ്ച മുതൽ പ്രീസെയിൽ ടിക്കറ്റുകൾ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് livenation.ae സന്ദർശിക്കുക.