അബുദാബി∙: സമീകൃത ആഹാരം, കായിക ശീലം, വ്യായാമം എന്നിവയെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുന്നതിന്റെ ഭാഗമായി 40 സ്കൂളുകളിൽനിന്നും തിരഞ്ഞെടുത്ത 3,000 സ്കൂൾ വിദ്യാർഥികളെ പരിശീലിപ്പിക്കും. .കുട്ടികളുടെ കൂടി പങ്കാളിത്തത്തോടെ ഇന്ററാക്ടിവ് ശിൽപശാല വഴിയായിരിക്കും പരിശീലനം.
ഏർലി ചൈൽഡ്ഹുഡ് അതോറിറ്റിയും (ഇസിഎ) മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ സ്കൂളുകളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.നാലിനും എട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് അവസരം പങ്കെടുക്കുന്ന കുട്ടികളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 2 പേർക്കും അവരുടെ മാതാപിതാക്കൾക്കും വിദേശ യാത്ര നടത്താനും അവസരം നൽകുന്നു.പരീക്ഷണാർഥം കഴിഞ്ഞ വർഷം നടപ്പാക്കിയ പദ്ധതിയുടെ വിജയത്തെ തുടർന്നാണ് ഇത്തവണത്തെ പരിശീലന ശില്പശാലയിൽ കൂടുതൽ വിദ്യാർഥികളെ ഉൾപ്പെടുത്തുന്നത്.