യു എ ഇ : അജ്മാൻ എമിറേറ്റിൽ ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴ പകുതിയാക്കി. ഡിസംബർ 21 നും ജനുവരി 6 നും ഇടയിൽ പിഴ അടക്കുന്നവർക്കാണ് പിഴയിൽ 50 % ഇളവ് ലഭിക്കുക. അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ നിർദേശ പ്രകാരം 21 മുതൽ അടുത്ത വർഷം ജനുവരി 6 വരെ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ പകുതി അടച്ചാൽ മതിയെന്ന് അജ്മാൻ പൊലീസ് മേധാവി മേജർ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി അറിയിച്ചു.ഈ മാസം 11നു മുൻപ് ലഭിച്ച ട്രാഫിക് പിഴകൾക്ക് മാത്രമാണ് ഇളവ്. ഗുരുതര നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴയ്ക്ക് ഇളവ് ബാധകമല്ലെന്ന് മേജർ സുൽത്താൻ അറിയിച്ചു.
ട്രാഫിക് നിയമ ലംഘനം ; അജ്മാനിൽ നവംബർ 21 നും ജനുവരി 6 നും ഇടയിൽ പിഴ അടക്കുന്നവർക്ക് 50% ഡിസ്കൗണ്ട്
