ദുബായ് ; ദുബായ് ആർ ടി എ നാളെ ടാക്സി ഡ്രൈവർമാർക്കായി അബുഹയിൽ പ്രിവിലേജ് ലേബർ റിക്രൂട്ട്മെന്റ് (എം11) ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.രാവിലെ 7. 30 മുതൽ ഉച്ചക്ക് 12 മണി വരെയായിരിക്കും ഇന്റർവ്യൂ നടക്കുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കാർ ഡ്രൈവർമാർക്കും ബൈക്ക് ഡ്രൈവർമാർക്കും ഇന്റർവ്യൂയിൽ പങ്കെടുക്കാം. സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. ടാക്സി ഡ്രൈവിംഗ് മേഖലയിലേക്ക് സ്ത്രീകൾ വരുന്നതിതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. യു എ ഇ ലൈസൻസോ, ജി സി സി ലൈസൻസോ, അല്ലെങ്കിൽ സ്വന്തം നാടുകളിൽ നിന്നുള്ള ഡ്രൈവിംഗ് ലൈസെസുകളോ ഉള്ള 23 നും 50 നും ഇടയിൽ പ്രായമുള്ള ഏതു രാജ്യക്കാർക്കും ഇന്റർവ്യൂയിൽ പങ്കെടുക്കാം. അതേസമയം ടാക്സി മേഘലയിൽ ജോലി ചെയ്യാനാഗ്രഹിക്കുന്ന ലൈസെൻസ് ഇല്ലാത്ത വ്യക്തികൾക്കും ഇന്റർവ്യൂയിൽ പങ്കെടുക്കാം. ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനു വേണ്ട പരിശീലനം കമ്പനി നൽകും.
ദുബായ് ഗവണ്മെന്റിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന കമ്പനിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2000 ദിർഹം വേതനവും,കൂടാതെ കമ്മീഷനും, താമസവും., ഹെൽത്ത് ഇൻഷുറൻസും ലഭിക്കും. ഇന്റവ്യൂവിന് പോകാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ റെസിഡൻസ് വിസ അല്ലെങ്കിൽ വിസിറ്റ് വിസയുടെ കോപ്പി, യു എ ഇ നാഷണൽ ഐഡന്റിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസെൻസ്, പാസ് പോർട്ട് ,ബിയോഡേറ്റ, വെള്ള നിറത്തിൽ ബാഗ്രൗണ്ടുള്ള പാസ് പോർട്ട് സൈസ് ഫോട്ടോ എന്നിവ കയ്യിൽ കരുതണം.കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ് : https://buzzon.khaleejtimes.com/classifieds/walk-in-interviews-friday-october-28-2022-dubai-rta-taxi-driver-jobs/