ജോയ് ആലുക്കാസിന്റെ ഏറ്റവും പുതിയ ഷോറൂം സഫാരി മാളിൽ ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക് ഉദഘാടനം ചെയ്യും.സഫാരി മാളിന്റെ താഴത്തെ നിലയിലായിരിക്കും ജോയ് ആലുക്കാസ് പ്രവർത്തിക്കുക. ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കുന്ന ജോയ് ആലുക്കാസിൽ ഏറ്റവും പുതിയ ഡിസൈനുകകളിലുള്ള ആഭരണ ശേഖരണങ്ങൾ ആയിരിക്കും അവതരിപ്പിക്കുകയെന്ന് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് അറിയിച്ചു. മലയാളികൾ കൂടുതൽ താമസിക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ് ഷാർജ എന്നും, എല്ലാ മലയാളികൾക്കും ജോയ് ആലുക്കാസിന്റെ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഷാർജയിലേക്കും ശൃംഖല വ്യാപിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
2010 മുതൽ 2017 വരെയുള്ള 8 വര്ഷം തുടർച്ചയായ സൂപ്പർ ബ്രാൻഡ് അവാർഡ് കരസ്ഥമാക്കിയ ജോയ് ആലുക്കാസ് 1988 ലാണ് പ്രവർത്തനമാരംഭിക്കുന്നത്. ദുബായ് ഗവണ്മെന്റിന്റെ 2015 ലെ മികച്ച പ്രകടന ബ്രാൻഡ് അവാർഡും ലഭിച്ചിട്ടുണ്ട്.ചെന്നൈയിലെ ജോയ് ആലുക്കാസ് ഷോറൂമിന് ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമിനുള്ള ലിംക ബുക്ക് ഓഫ് അവാർഡ് ലഭിച്ചിട്ടുണ്ട്.ഫോർബ്സ് ലോക ശത കോടീശ്വരന്മാരുടെ പട്ടികയിലും, ഇന്ത്യൻ ശത കോടീശ്വര പട്ടികയിലും ജോയ് ആലുക്കാസ് ഇടം പിടിച്ചിട്ടുണ്ട്.