ഗ്ലോബൽ വില്ലജ് വി ഐ പി പാക്കിലെ സ്വർണനാണയം ലഭിച്ച ഭാഗ്യവാൻ ഷാർജയിൽ

ദുബായ് : ഗ്ലോബൽ വില്ലേജ് വിെഎപി പായ്ക്കറ്റിനുള്ളിലെ സ്വർണനാണയം ഷാർജ നിവാസി മുഹമ്മദ് ഹുസൈൻ ജാസിരിക്ക്. ഇദ്ദേഹത്തിന് 27,000 ദിർഹത്തിന്റെ സ്വർണനാണയമാണ് ലഭിച്ചത്. ഗ്ലോബൽ വില്ലേജ് വിഐപി പായ്ക്കുകളിൽ സ്വർണനാണയവും കൂടാതെ നിരവധി സർപ്രൈസ് ഓഫറുകളും,ഒട്ടേറെ ആനുകൂല്യങ്ങളും, പ്രീമിയം അനുഭവങ്ങളും സമ്മാനിച്ചിരുന്നു.

റെക്കോർഡ് സമയത്തിനുള്ളിൽ വിറ്റഴിഞ്ഞ ഗ്ലോബൽ വില്ലേജ് വിഐപി പായ്ക്കുകൾ വിറ്റഴിഞ്ഞത്. സംസ്കാരം, ഷോപ്പിങ്, വിനോദം എന്നിവയ്ക്കായുള്ള മൾട്ടി കൾച്ചറൽ ഫാമിലി ഡെസ്റ്റിനേഷനായ ആഗോള ഗ്രാമത്തിൻ്റെ 27–ാം സീസണിലെ ഒരു പാക്കിൽ മാത്രമാണ് സ്വർണ നാണയം വച്ചിരുന്നത്. ഭാഗ്യവാന് 27,000 ദിർഹം ക്യാഷ് പ്രൈസ് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. 30 വർഷത്തിലേറെയായി ഷാർജയിൽ താമസിക്കുന്ന ജാസിരി പതിവായി ഗ്ലോബൽ വില്ലേജിലെ അതിഥിയാണ്. സീസൺ 27-ൽ ഉടനീളം തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഗ്ലോബൽ വില്ലേജിൽ ഷോപ്പിങ്ങും ഡൈനിങ്ങും നടത്താനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *