യു എ ഇ : അപ്രതീക്ഷിതമായി വയ്യാതായതിനെ തുടർന്ന് ഗ്രോസറി ആപ്പിലേക്ക് കരയുന്ന മെസ്സേജ് അയച്ച യുവതിയെ രക്ഷപ്പെടുത്തി ജീവനക്കാർ.അത്യാസന്ന നിലയിലായ യുവതി സ്ഥിരമായി സാധനങ്ങൾ വാങ്ങുന്ന യെല്ലോ മാർക്കറ്റ് ആപ്പിലേക് കരയുന്ന വോയിസ് മെസേജ് അയക്കുകയായിരുന്നു. ആശയക്കുഴപ്പത്തിലായ ജീവനക്കാർ യുവതി പ്രതികരിക്കാത്തതിനെതുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടനെ തന്നെ പോലീസ് ആംബുലൻസുമായി വന്നതിനാൽ യുവതിയുടെ ജീവൻ രക്ഷപ്പെടുത്താൻ സാധിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി തുടർചികിത്സകൾക്ക് വിധേയയായി.ശാരീരിക വല്ലായ്മകളാൽ ആരോഗ്യ അടിയന്തിരാവസ്ഥ നേരിട്ട യുവതിയെ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഗ്രോസറി ജീവനക്കാർ അഭിപ്രായപ്പെട്ടു.ആപത് ഘട്ടത്തിൽ അവർ തങ്ങളുടെ സഹായം അപേക്ഷിക്കുമ്പോൾ കൈ വിടാൻ ഞങ്ങളും തയ്യാറായിരുന്നില്ലായെന്നും ജീവനക്കാർ കൂട്ടിച്ചേർത്തു.
അതേ സമയം യുവതിയുടെ ആരോഗ്യനിലയുടെ വിവരങ്ങൾ ഗ്രോസറി ഷോപ്പ് ജീവനക്കാർ വിളിച്ചന്വേഷിക്കുകയും യുവതിക്ക് ഫ്രൂട്ട്സ് നൽകുകയും ചെയ്തു. കൂടാതെ സ്നേഹ സന്ദേശവും ഫ്രൂട്ട്സിനോടൊപ്പം നൽകി.
പ്രതിസന്ധി ഘട്ടത്തിൽ തന്നെ സഹായിച്ചതിൽ യുവതി ജീവനക്കാരോടും നന്ദിയറിയിച്ചു.