ഗോഡൗണിൽ നിന്ന് ബ്രാസ് മോഷണം, ഏഷ്യൻ യുവാക്കൾക്ക് ഒരു ലക്ഷം ദിർഹം പിഴയും 3 മാസം തടവ് ശിക്ഷയും

യു എ ഇ : കമ്പനി ഗോഡൗണിൽ നിന്നും 40 കർട്ടൻ ബ്രാസ് കവർന്ന കേസിൽ ഏഷ്യൻ യുവാക്കൾക്ക് ഒരു ലക്ഷം ദിർഹം പിഴയും മൂന്ന് മാസം തടവു ശിക്ഷയും വിധിച്ച് ദുബായ് കോടതി . പബ്ലിക് പ്രോസിക്യൂഷൻ റിപ്പോർട്ട് പ്രകാരം പ്രതികൾ അൽ കൂസിലെ വ്യവസായ മേഖലയിലെ 4 ആം വിഭാഗത്തിലെ ഗോഡൗണിലാണ് കവർച്ച നടത്തിയത് . മെറ്റൽ കത്രികകൾ ഉപയോഗിച്ച് പ്രതികൾ പൂട്ട് പൊളിച്ച് ഗോഡൗണിനകത്ത് കടക്കുകയായിരുന്നു. ഒരു ലക്ഷം ദിർഹം വിലമതിക്കുന്ന 40 കാർട്ടൻ ബ്രാസാണ് പ്രതികൾ കവർന്നത്.

രാവിലെ ഗോഡൗണിൽ എത്തിയ തൊഴിലാളി ഗോഡൗണിൽ നിന്ന് ബ്രാസ് മോഷണം പോയതായി ഉടമയെ അറിയിക്കുകയായിരുന്നു. പൂട്ട് പൊളിഞ്ഞു കിടക്കുകയായിരുന്നുവെന്നും 40 കാർട്ടൻ ബ്രാസ് നഷ്ടപ്പെട്ടതായും ഇയാൾ ഉടമയെ അറിയിച്ചു. തുടർന്ന് ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു. സി ഐ ഡി കളുടെ സഹായത്തോടെ പോലീസ് സമീപതത്തടക്കമുള്ള സി സി ടി വി കൾ പരിശോധിച്ച് പ്രതികളെ പിടികൂടുകയായിരുന്നു. കുറ്റ സമ്മതം നടത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കുകയും, തുടർന്ന് കോടതി ഒരു ലക്ഷം ദിർഹം പിഴയും മൂന്നു മാസത്തെ തടവുശിക്ഷക്കും വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *