ദുബായ് : ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഇന്ന് മുതൽ ഒക്ടോബർ 14 വരെ നടക്കാനിരിക്കുന്ന ഗിറ്റക്സ് ഗ്ലോബൽ 2022 ന്റെ ഭാഗമായി തിങ്കളാഴ്ച നഗരത്തിൽ വാഹന ഗതാഗത തടസ്സം നേരിടുമെന്ന് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) മുന്നറിയിപ്പ് നൽകി.
ദുബായിലെ അൽ മുസ്താഖ്ബാൽ സ്ട്രീറ്റിലും രണ്ടാം സബീൽ റോഡിലുമായിരിക്കും തിരക്ക് അനുഭവപ്പെടുക. കൂടുതൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുവാൻ വാഹനമോടിക്കുന്നവർ പതിവിലും നേരത്തെ യാത്രകൾ ആരംഭിക്കണമെന്നും, ബദൽ റോഡുകളായ ഷെയ്ഖ് സായിദ് റോഡ്, ഡിഐഎഫ്സി, അൽ സുകൂക്ക് സ്ട്രീറ്റ് തുടങ്ങിയ റോഡുകളിലേക്ക് ഗതാഗതം പരമാവധി മാറ്റാൻ ശ്രമിക്കണമെന്നും ആർടിഎ വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു