ദുബായ് : 5,000-ത്തിലധികം കമ്പനികൾ ആതിഥേയത്വം വഹിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക ഇവന്റ് ആയ ഗിറ്റക്സ് ഗ്ലോബൽ 2022 ഇന്ന് 10 മണിമുതൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു. ഒക്ടോബർ 14 വരെയായിരിക്കും പ്രദർശനമുണ്ടായിരിക്കും. 2 ദശ ലക്ഷം ചതുരശ്ര മീറ്ററിൽ 26 ഹാളിലായാണ്പരിപാടി നടക്കുക. സംഗീതം, ഫാഷൻസ്പോർട്സ്, ബിസിനസ്തുടങ്ങിയ മേഖലകളിലെ ആധുനീക സാങ്കേതിക വിദ്യകളുടെമികച്ച കേന്ദ്രമായിരിക്കും ഗിറ്റക്സ് . ‘എന്റർ ദി നെക്സ്റ്റ്ഡിജിറ്റൽ യൂനിവേഴ്സ്’ എന്ന പ്രമേയത്തിലാണ് 42 ആം എഡിഷൻ അരങ്ങേറുക. 90ൽ അധികം രാജ്യങ്ങളിൽനിന്നുള്ളവർ പങ്കെടുക്കും. ബ്ലോക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, ഓഗ്മന്റ്റിയാലിറ്റി, റിമോട്ട്വർക്ക്ആപ്, ഡിജിറ്റൽ എക്കോണമി, ക്രിപ്റ്റോ കറൻസി, കോഡിങ്തുടങ്ങിയവയെല്ലാം ജൈടെക്സിൽ ചർച്ചയാകും.പ്രമുഖ ടെക് കമ്പനിയും ഇലക്ട്രിക് വാഹന നിർമ്മാതാക്കളുമായ എക്സ്പെങ് നിർമ്മിച്ച പറക്കും കാറിന്റെ ആദ്യത്തെ ആഗോള പ്രദർശനവും ഉണ്ടായിരിക്കും. രണ്ട് ദശലക്ഷം ചതുരശ്ര അടിയിൽ ഒരുങ്ങുന്ന ഈ പ്രദർശന വേദിയിൽ 170-ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ സാന്നിധ്യം വഹിക്കും
ഗിറ്റക്സ് ഗ്ലോബൽ 2022 ഇന്ന് 10 മണിമുതൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു.
