ഗസ്സയിൽ അണുബോംബ് ഇടുമെന്ന ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് യു.എ.ഇ

ഗാസയിൽ അണുബോംബ് ഇടുമെന്ന ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് യു.എ.ഇ. പ്രസ്താവന അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വംശഹത്യക്കുള്ള നീക്കമാണ് നടക്കുന്നതെന്ന് ആശങ്കയുണ്ടെന്നും യു.എ.ഇ പറഞ്ഞു.

ഇസ്രായേൽ പൈതൃക വകുപ്പ് മന്ത്രി അമിഹെ എലിയാഹുവാണ് കഴിഞ്ഞ ദിവസം ഗാസ കീഴടക്കാൻ ആണവായുധവും ഒരു സാധ്യതയാണെന്ന പ്രസ്താവന നടത്തിയത്. കോൽബറാമ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പരാമർശം. ഒസ്മ യെഹദുതി പാർട്ടി നേതാവാണ് എലിയാഹു.

Leave a Reply

Your email address will not be published. Required fields are marked *