ഗതാഗത നിയമലംഘനം സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ യുഎഇയും ബഹ്‌റൈനും ധാരണ

ഡ്രൈവർമാരുടെ ഗതാഗത നിയമലംഘനം സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ യുഎഇയും ബഹ്റൈനും ധാരണ. ഇരുരാജ്യങ്ങളിലെയും ഗതാഗത വിഭാഗം തമ്മിൽ ഇലക്ട്രോണിക് വഴി ബന്ധിപ്പിച്ചാണ് വിവരം കൈമാറുന്നത്. നിയമലംഘനം നടത്തി മറ്റു രാജ്യത്തേക്കു മുങ്ങുന്നവരെ പിടികൂടാനാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സുരക്ഷാ സമിതിയുടെ യോഗത്തിലാണ് തീരുമാനം. ഭാവിയിൽ ജിസിസിയിലെ എല്ലാ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതോടെ നിയമലംഘകർക്കുള്ള കുരുക്ക് മുറുകും. അതാതു രാജ്യത്ത് പിടികൂടി നിയമം ലംഘിച്ച രാജ്യത്തിന് കൈമാറുകയാണ് ചെയ്യുക. പിഴ മാത്രമേയുള്ളൂവെങ്കിൽ അത് അടച്ച് നടപടി പൂർത്തിയാക്കാനും സൗകര്യമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *