കർഷകർക്കും, ചെറുകിട സംരഭകർക്കും പ്രോത്സാഹനം, സൂഖ് അൽ ഫ്രീജ് ആരംഭിച്ചു

ദുബായ് : ചെറുകിട സംരംഭകർക്ക് അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽപ്പന നടത്താനും മുനിസിപ്പാലിറ്റി ഒരുക്കുന്ന സൂഖ് അൽ ഫ്രീജ് അൽ ബർഷ പോണ്ട് പാർക്കിൽ ‌തുടങ്ങി.വീടുകളിൽ ഉണ്ടാക്കുന്ന ഉൽപന്നങ്ങൾ വിൽപ്പന നടത്താൻ സൗജന്യമായാണ് മുനിസിപ്പാലിറ്റി സ്ഥലവും സ്റ്റോളുകളും നൽകിയിരിക്കുന്നത്. 27വരെ ഇവിടെ നിന്നു നേരിട്ട് കുറഞ്ഞ വിലയിൽ ജനങ്ങൾക്കു സാധനങ്ങൾ വാങ്ങാം. അൽ വർഖ 3 പാർക്കിൽ ജനുവരി ഒന്നു മുതൽ 10വരെ രണ്ടാമത്തെ സൂഖ് അൽ ഫ്രീജ് തുടങ്ങും. കർഷകരെ പ്രോൽസാഹിപ്പിക്കുന്നതിനുള്ള ഫാർമേഴ്സ് സൂഖ് നക്കീൽ പാർക്കിൽ മാർച്ചുവരെ തുടരും. 50 കർഷകർ അവരുടെ ഉൽപ്പന്നങ്ങളുമായി സൂഖിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *