ഏറ്റവും നൂതനമായ നിർമ്മിതബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് ആവശ്യക്കാർ കൂടുതലുള്ള സ്ഥലത്തേക്ക് ടാക്സികളെ എത്തിക്കുന്ന സംവിധാനം രൂപപ്പെടുത്തി ദുബൈ. പ്രോസസ്സ് റോബോട്ടിക്ക് ഓട്ടോമേഷൻ എന്ന പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാകുന്നത്.
ടാക്സി സംവിധാനത്തിന് സ്മാർട്ട് ഡയറക്ഷൻ നൽകുന്ന സംവിധാനം വഴി ഇനി ഉപഭോകതകളെ തേടി ടാക്സികൾ എത്തും.ഡാറ്റകൾ വിശകലനം ചെയ്ത് ഏറ്റവും ഉയർന്ന ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് ടാക്സികളെ വഴിതിരിച്ചു വിടുകയാണ് സ്മാർട്ട് സംവിധാനത്തിലൂടെ നടപ്പിലാവുന്നത്.ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും യാത്രകളുടെ എണ്ണം വർധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.