കൂടുതൽ റൈഡുകളോടെ യാസ് വാട്ടർവേൾഡ് വിപുലീകരിക്കുന്നു

യാസ് ഐലൻഡിലെ യാസ് വാട്ടർവേൾഡ് കൂടുതൽ പുതുമകളോടെ വിപുലീകരിക്കുന്നതിന് തീരുമാനിച്ചതായി റിയൽ എസ്റ്റേറ്റ് സ്ഥാപനമായ മിറാൽ അറിയിച്ചു. ഇതിന്റെ ഭാഗമായി യാസ് വാട്ടർവേൾഡിൽ 16,900 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലുള്ള വിപുലീകരണ പ്രവർത്തനങ്ങൾ നടത്തുന്നതാണ്. 2025-ൽ നിർമ്മാണം പൂർത്തിയാക്കുന്ന രീതിയിലാണ് ഈ വിപുലീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

ഈ വിപുലീകരണത്തിന്റെ ഭാഗമായി യാസ് വാട്ടർവേൾഡിൽ ഏതാണ്ട് 3.3 കിലോമീറ്റർ നീളത്തിൽ പുതിയ സ്ലൈഡ് ഉപകരണങ്ങൾ നിർമ്മിക്കുന്നതാണ്. ഇതോടെ യാസ് വാട്ടർവേൾഡിലേക്ക് 20 ശതമാനം കൂടുതൽ സന്ദർശകരെ സ്വീകരിക്കാനാകുന്നതാണ്. യു എ ഇയിലെ ഏറ്റവും ഉയരമുള്ള സ്ലൈഡ് ഉൾപ്പടെ 18 പുതിയ റൈഡുകളാണ് ഈ വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി യാസ് വാട്ടർവേൾഡിൽ ഉൾപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *