കാറിൽ കയറി വസ്ത്രമഴിച്ച് യുവതിയുടെ ഭീഷണി, റെക്കോർഡ് ചെയ്ത് യുവാവ് ; അറസ്റ്റ് ചെയ്ത് പോലീസ്

ഷാര്‍ജ : ഷാർജയിൽ നടുറോഡില്‍ വെച്ച് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.യുവതി ഭീഷണിപ്പെടുത്തുന്ന ശബ്ദം യുവാവ് റെക്കോർഡ് ചെയ്തിരുന്നു. കൂട്ടുകാർക്ക് അയച്ചതിനെത്തുടർന്ന് വൈറൽ ആയ ശബ്ദശകലം ഷാർജ പോലീസിന്റെ ശ്രദ്ധയിപ്പെട്ടതോടെ കഥ കാര്യമാവുകയായിരുന്നു.ഷാര്‍ജ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗം അധികൃതര്‍ യുവതിയെ അറസ്റ്റ് ചെയ്തു.

കയ്യില്‍ പണമില്ലെന്ന് പറഞ്ഞ യുവതി, ലിഫ്റ്റ് ചോദിച്ച് യുവാവ് ഓടിച്ച കാറില്‍ കയറുകയായിരുന്നു. വാഹനത്തില്‍ കയറിയ ഉടന്‍ തന്നെ യുവതി വസ്ത്രം അഴിച്ചുമാറ്റി. 3,000 ദിര്‍ഹം തന്നില്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്നും പ്രശ്‌നം ഉണ്ടാക്കുമെന്നും യുവതി യുവാവിനെ ഭീഷണിപ്പെടുത്തി.യുവാവ് പെട്ടെന്നുണ്ടായ സംഭവത്തിൽ പതറിപ്പോയെങ്കിലും യുവതി പറയുന്നത് റെക്കോർഡ് ചെയ്തിരുന്നു. വീട്ടിലുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ആലോചിച്ച് ഭയന്ന യുവാവ് പൊലീസില്‍ വിവരം അറിയിച്ചില്ല.

എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ വോയിസ് ക്ലിപ്പ് വൈറലായതോടെ ഷാര്‍ജ പൊലീസ് ഇത് ശ്രദ്ധിക്കുകയും ഇരുവരെയും കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *