കടലിൽ വീണ 55 ലക്ഷത്തിന്റെ വാച്ച് മുങ്ങിയെടുത്തു ദുബായ് പോലീസ്

കയ്യിൽ നിന്നു പോയത് 55 ലക്ഷത്തിന്റെ മുതൽ, സമയം മോശമാണെന്നു കരുതിയിരിക്കുമ്പോഴാണ് ദുബായ് പോലീസിന്റെ വരവ്. ഒന്ന് മുങ്ങിപൊങ്ങിയപ്പോഴേക്കും പോയെന്ന് കരുതിയ മുതൽ കയ്യിൽ.

പാം ജുമേയറയിൽ ഉല്ലാസബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് യു എ ഇ പൗരന്റെ ആഢംബര വാച്ച് കടലിൽ പോയത്. വിപണിയിൽ 2.5 ലക്ഷം ദിർഹം വിലവരുന്ന റോളക്സ് വാച്ച് ആണ്, കടലിന്റെ നല്ല ആഴമുള്ള ഭാഗത്തു നഷ്ടപെട്ടത്. യാത്ര സംഘത്തിലുണ്ടായിരുന്ന ഹമീദ് ഫഹദ് അലമേറി പ്രതീക്ഷ കൈ വിടാതെ നേരെ ദുബായ് പോലീസിൽ അറിയിച്ചു . പൊലീസിലെ മുങ്ങൽ വിദഗ്‌ധർ സ്ഥലത്തെത്തി, വെറും അര മണിക്കൂറിനകം കടലിന്റെ അടിത്തട്ടിൽ നിന്നും, വാച്ചുമായി തിരികെ എത്തി.

ഇത് ദുബായ് പോലീസിന്റെ ചിരിത്രത്തിൽ ആദ്യമായിട്ടല്ല. 2021ൽ ഹത്ത അണക്കെട്ടിൽ വിലപിടിച്ച സാധകടലിൽ വീണ 55 ലക്ഷത്തിന്റെ വാച് മുങ്ങിയെടുത്തു പോലീസ്.നങ്ങൾ നഷ്ടപെട്ട സഞ്ചാരിക്കും ദുബായ് പോലീസ് സഹായഹസ്തം നീട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *