ഒക്‌ടോബർ 22 ന് ദുബായ് സിറ്റി സെന്ററിൽ അമൃതസുരേഷിനൊപ്പം സംഗീത സന്ധ്യ ; പങ്കെടുക്കാം, പാടാം, ബുക്ക് ചെയ്യാം

ദുബായ് : ദുബായ് സിറ്റി സെന്ററിൽ പ്രവാസികൾക്ക് സംഗീതമഴയുമായി മലയാളി ഗായിക അമൃത സുരേഷെത്തും. ദെയ്റ സിറ്റി സെന്ററിൽ നടക്കുന്ന സിങ് വിത് എ സ്റ്റാർ: എ കരോക്കെ ഈവ്നിങ് വിത് അമൃത സുരേഷ് എന്ന സംഗീതനിശയിൽ അമൃതയോടൊപ്പം ഇനി കാണികൾക്കും പാട്ടുപാടാം. ഒക്ടോബർ 22-ന് യു.എ.ഇ സമയം രാത്രി 7 മണി മുതൽ 8.30 വരെയാണ് കരോക്കെ സംഗീത പരിപാടി. ദുബായ് സിറ്റി സെന്റർ ദെയ്റ ഫുഡ് സെന്ററാണ് പരിപാടിക്ക് വേദിയാകുന്നത്. സംഗീത നിശയിൽ രജിസ്ട്രേഷൻ സൗജന്യമാണ്. രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന പത്ത് പേർക്ക് കരോക്കെ സംഗീതനിശയിൽ പാടാം.

നിങ്ങളുടെ പാട്ടുകൾക്ക് പ്രോത്സാഹനവാക്കുകളുമായി അമൃതയും വേദിയിലുണ്ടാകും. നിങ്ങളുടെ പ്രിയ ഗാനങ്ങൾക്കൊപ്പം ഏതാനും വരികൾ അമൃതയും പാടും. ഇതിനൊപ്പം സംഗീതപരിപാടിയിൽ അമൃതയും പ്രിയപ്പെട്ട പാട്ടുകൾ ആലപിക്കും. അമൃതയ്‌ക്കൊപ്പം സദസ്സിനും കരോക്കെ ഗാനങ്ങൾ പാടാം.ഒക്ടോബർ 17-വരെപരിപാടിയിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരമുണ്ടാകും . ദുബായ് സിറ്റി സെന്റർ ദെയ്റ ഫുഡ് സെന്ററിൽ എത്തുന്നവർക്ക് പരിപാടി കാണാമെങ്കിലും പാട്ടുപാടാൻ രജിസ്ട്രേഷൻ നിർബന്ധമാണ്. റേഡിയോ ഏഷ്യയാണ് പരിപാടിയുടെ പ്രായോജകർ.സിങ് വിത് എ സ്റ്റാർ: എ കരോക്കെ ഈവ്നിങ് വിത് അമൃത സുരേഷ് പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം. https://bit.ly/3yjEihh

Leave a Reply

Your email address will not be published. Required fields are marked *