മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് അബുദാബിയിലെ മൂന്ന് ഇടങ്ങളിൽ വെച്ച് സംഘടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതാദ്യമായി മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ അൽ ദഫ്റ മേഖലയിൽ വെച്ച് സംഘടിപ്പിക്കുന്നതാണ്. മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് താഴെ പറയുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്:
- അൽ ദഫ്റ മേഖലയിൽ – 2023 നവംബർ 22 മുതൽ 26 വരെ.
- അൽ ഐനിൽ – 2023 നവംബർ 29 മുതൽ ഡിസംബർ 3 വരെ.
- അബുദാബി കോർണിഷിൽ – 2023 ഡിസംബർ 8 മുതൽ ഡിസംബർ 31 വരെ.
- അബുദാബി ഡിപ്പാർട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് (DCT) ഈ മേള സംഘടിപ്പിക്കുന്നത്. യു എ ഇയിലെ വലിയ സാംസ്‌കാരിക മേളകളിലൊന്നാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ.
-
The 7th Mother of the Nation Festival, organised by @dctabudhabi, will expand to include three locations, taking place in Abu Dhabi, Al Ain and Al Dhafra, featuring family-friendly activities, performances, attractions, entertainment and retail opportunities. pic.twitter.com/0qxcfPJTiM
— مكتب أبوظبي الإعلامي (@ADMediaOffice) November 12, 2023
ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കിനോടുള്ള ആദരസൂചകമായാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കുടുംബ വിനോദങ്ങൾ, തത്സമയ പ്രകടനങ്ങൾ, കലാ അനുഭവങ്ങൾ, ആഗോള പാചകരീതികൾ, റീട്ടെയിൽ പോപ്പ്-അപ്പുകൾ എന്നിവ ഇത്തവണത്തെ മേളയിൽ ഉൾപ്പെടുത്തുന്നതാണ്. 1950-കളിലെയും, 1960-കളിലെയും അമേരിക്കൻ ജീവിതശൈലികളിൽ നിന്ന് പ്രചോദനം ഉൾകൊള്ളുന്ന രീതിയിലാണ് ഇത്തവണ ഈ മേള ഒരുക്കുന്നത്. മേളയുടെ കൂടുതൽ വിവരങ്ങൾ https://www.motn.ae/ എന്ന വിലാസത്തിൽ ലഭ്യമാണ്.