ഏഴാം വാർഷികാഘോഷത്തിന് വമ്പിച്ച ഓഫറുകളുമായി ബീമ ജ്വല്ലേഴ്‌സ് ;ഇന്നു മുതൽ നവംബർ 6 വരെ

കരാമ : ബീമ ജ്വല്ലേഴ്‌സ് കരാമ ഏഴാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന ഓഫറുകൾ ഒരുക്കുന്നു. ഇന്നുമുതൽ നവംബർ 6 വരെ സ്വർണ്ണാഭരണങ്ങളുടെയും , ഡയമണ്ട് ആഭരണങ്ങളുടെയും പണിക്കൂലിയിൽ 25% മുതൽ 60% ന്റെ വിലക്കിഴിവാണ് ബീമ ഒരുക്കിയിരിക്കുന്നത്.22 ക്യാരറ്റിന്റെ സ്വർണ നാണയങ്ങൾക്ക് പണിക്കൂലി ഈടാക്കുന്നതേയില്ല.മാലകൾക്കും വളകൾക്കും, കൂടാതെ 22 കാരറ്റിന്റെ പഴയ സ്വർണ്ണം മാറ്റിവാങ്ങുന്നതിലും നിരവധി മികച്ച ഓഫറുകളുമുണ്ട്.

ഡയമണ്ട് ആഭരണങ്ങളിൽ തന്നെ ആന്റിക് ഡയമണ്ട് ആഭരണങ്ങൾ,പാരമ്പര്യ ഡിസൈനുകൾ,ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ കൂടാതെ ദിവസവും ധരിക്കാവുന്നവ എന്നിങ്ങനെ വിവിധ മോഡലുകൾ ഒരുക്കിയിട്ടുണ്ട്.

മോഡലുകളിലും, ഡിസൈനുകളിലും വേറിട്ട കരവിരുതുകൾ ഒരുക്കാറുള്ള ഭീമ മികച്ച മോഡലുകളാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്.

കൂടാതെ ഷാർജ അൽനഹ്ദയിൽ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ ബീമ പുതിയ ഷോറൂം തുറക്കുകയാണെന്നും അധികൃതർ അറിയിച്ചു.ഇതുവരെ കിട്ടിയ സ്നേഹവും പിന്തുണയും തുടർന്നും യുഎഇ ജനങ്ങളിൽ നിന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതയും ബീമജ്വല്ലേഴ്‌സ് ഡയറക്ടർ അഭിഷേക് ബിന്ദുമാധവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *