എഡ്ജ് ഓഫ് ഗവൺമെന്റ് അഞ്ചാം പതിപ്പ്: ഉദ്ഘാടനം നിർവ്വഹിച്ച് ശൈഖ് മുഹമ്മദ്

വേൾഡ് ഗവൺമെന്റ് ഉച്ചകോടി 2023 ന്റെ ഭാഗമായി നടക്കുന്ന ‘എഡ്ജ് ഓഫ് ഗവൺമെന്റ്’ എക്സിബിഷന്റെ അഞ്ചാം പതിപ്പിന് തുടക്കം കുറിച്ചു. യുഎഇ വൈസ് പ്രഡിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

യുഎസ്എ, സെർബിയ, എസ്തോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, സിയറ ലിയോൺ, ചിലി, കൊളംബിയ, നെതർലാൻഡ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള സർക്കാരുകൾ വികസിപ്പിച്ചെടുത്ത ഏറ്റവും നൂതനമായ ഒമ്പത് സംരംഭങ്ങൾ എക്സിബിഷനിൽ പ്രദർശിപ്പിക്കും.

ഒബ്സർവേറ്ററി ഓഫ് പബ്ലിക് സെക്ടർ ഇന്നൊവേഷൻ വഴി 94 രാജ്യങ്ങളിൽ നിന്നുള്ള 1,000 എൻട്രികൾ മുഹമ്മദ് ബിൻ റാഷിദ് സെന്റർ ഫോർ ഗവൺമെന്റ് ഇന്നൊവേഷൻ (എംബിആർസിജിഐ), ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് (ഒഇസിഡി) എന്നിവയിൽ സമർപ്പിച്ചിട്ടുണ്ട്. പുതുമ, സ്വാധീനം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ എൻട്രികൾ വിലയിരുത്തും.

Leave a Reply

Your email address will not be published. Required fields are marked *