എട്ടു മാസത്തിൽ ഇത്തിഹാദിൽ സഞ്ചരിച്ചത് 1.2 കോടി യാത്രക്കാർ

ഈ വർഷം ആദ്യ എട്ടുമാസത്തിൽ 1.2 കോടി ആളുകൾ ഇത്തിഹാദ് എയർേവസിൽ സഞ്ചരിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം 36 ശതമാനം വർധിച്ചു. വേനൽക്കാല അവധി യാത്രകൾക്ക് കഴിഞ്ഞ മാസം 17 ലക്ഷം പേരാണ് ഇത്തിഹാദിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തിയത്.

ഇത്തിഹാദിന്റെ സുഗമമായ യാത്രാസൗകര്യങ്ങളാണ് യാത്രക്കാരുടെ എണ്ണം വർധിക്കാൻ കാരണമെന്ന് ഇത്തിഹാദ് എയർവേസ് സി.ഇ.ഒ. ആന്റോനോൾഡോ നീവ്‌സ് പറഞ്ഞു. അവധിക്കാല യാത്രകൾക്ക് ഇത്തിഹാദ് തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വർഷംതോറും വർധിക്കുകയാണ്.യാത്രാസേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിമാനങ്ങളുടെയും ലക്ഷ്യസ്ഥാനങ്ങളുടെയും എണ്ണവും വർധിപ്പിക്കുന്നുണ്ട്.

കഴിഞ്ഞവർഷം ഇതേ കാലയളവിലെ 79 വിമാനങ്ങളിൽനിന്ന് ഇപ്പോൾ 95 ആയി ഉയർന്നു. 10 പുതിയ നഗരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണത്തിലും എയർവേസ് പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും നീവ്‌സ് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *