ഈദ് അവധിക്കാലത്ത് ഡ്രൈവറില്ലാ ടാക്സികൾ സൗജന്യം

അബൂദബിയിലെ ഡ്രൈവറില്ലാ ടാക്സികളിൽ ഈദ് അവധിക്കാലത്ത് സൗജന്യയാത്രക്ക് സൗകര്യം. ഡ്രൈവറില്ലാ ടാക്സികൾ ബുക്ക് ചെയ്യാനുള്ള മൊബൈൽ ആപ്പ് വഴിയാണ് ഇതിന് സൗകര്യമേർപ്പെടുത്തിയത്.

അബൂദബിയിലെ സാദിയാത്ത്, യാസ് ദ്വീപുകളിലാണ് ഡ്രൈവറില്ലാ ടാക്സികൾ സർവീസ് നടത്തുന്നത്. ടക്സായ് എന്ന പേരിൽ സർവീസ് നടത്തുന്ന ഇവയുടെ സേവനങ്ങൾക്ക് ടക്സായ് ടോട്ട് ടാക്സി എന്ന മൊബൈൽ ആപ്പും തയാറാക്കിയിട്ടുണ്ട്.

സാദിയാത്തിലും യാസിലും എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇതിലൂടെ ഡ്രൈവറില്ലാ ടാക്സികൾ ബുക്ക് ചെയ്ത് സൗജന്യ സേവനം പ്രയോജനപ്പെടുത്താമെന്ന് അബൂദബി സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. യാസിലെ ഒമ്പത് റൂട്ടുകളിൽ ടക്സായ് സർവീസ് നടത്തുന്നുണ്ട്. അബൂദബി ടാക്സി മൊബൈൽ ആപ്പ് വഴി എയർപോർട്ട് ടാക്സികൾ ബുക്ക് ചെയ്യാനും ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ടാക്സ് ചാർജ് നൽകാനും സൗകര്യമേർപ്പെടുത്തിയിട്ടുണ്ടെന്നും ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *