ഈദുൽ ഫിത്ർ ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഇടങ്ങളിൽ കരിമരുന്ന് പ്രദർശനം അരങ്ങേറും

അബുദാബിയിലെ ഈദുൽ ഫിത്ർ ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ വിവിധ ഇടങ്ങളിൽ കരിമരുന്ന് പ്രദർശനം അരങ്ങേറും. അബുദാബി കൾച്ചർ ആൻഡ് ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എക്‌സ്പീരിയൻസ് അബുദാബിയാണ് ഈ പ്രദർശനം ഒരുക്കുന്നത്. ഈദുൽ ഫിത്ർ ആഘോഷങ്ങളുടെ ഭാഗമായുള്ള കരിമരുന്ന് പ്രദർശനം അബുദാബിയിലെ താഴെ പറയുന്ന ഇടങ്ങളിലാണ് സംഘടിപ്പിക്കുന്നത്:

അബുദാബി കോർണിഷ് – 2024 ഏപ്രിൽ 10, രാത്രി 9 മണി മുതൽ.

ഹുദൈരിയത് ഐലൻഡ് – 2024 ഏപ്രിൽ 10, രാത്രി 9 മണി മുതൽ.

യാസ് ബേ, യാസ് ഐലൻഡ് – 2024 ഏപ്രിൽ 10 മുതൽ 12 വരെ, രാത്രി 9 മണി മുതൽ.

ഹസ ബിൻ സായിദ് സ്റ്റേഡിയം, അൽ ഐൻ – 2024 ഏപ്രിൽ 10, രാത്രി 9 മണി മുതൽ.

മദിനത് സായിദ് പബ്ലിക് പാർക്ക്, അൽ ദഫ്റ – 2024 ഏപ്രിൽ 10, രാത്രി 9 മണി മുതൽ.

ഗയതി, അൽ ദഫ്റ – 2024 ഏപ്രിൽ 10, രാത്രി 9 മണി മുതൽ.

അൽ മുഗൈരാ ബീച്ച്, അൽ ദഫ്റ – 2024 ഏപ്രിൽ 10, രാത്രി 9 മണി മുതൽ.

Leave a Reply

Your email address will not be published. Required fields are marked *