ഇൻ്റർനാഷണൽ ജെം ആൻഡ് ജ്വല്ലറി ഷോയുടെ നാലാം പതിപ്പിന് തുടക്കമായി

ഇന്ത്യയുടെ ജെം ആൻഡ് ജ്വല്ലറി എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ (ജിജെഇപിസി) ആതിഥേയത്വം വഹിക്കുന്ന ഇൻ്റർനാഷണൽ ജെം ആൻഡ് ജ്വല്ലറി ഷോയുടെ (ഐജിജെഎസ്) നാലാം പതിപ്പിന് തുടക്കമായി. സൺടെക് ബിസിനസ് സൊല്യൂഷൻസ് സ്‌പോൺസർ ചെയ്യുന്നതും ദുബായ് ഗോൾഡ് & ജ്വല്ലറി ഗ്രൂപ്പിൻ്റെ പിന്തുണയുള്ളതുമായ ഈ എക്‌സ്‌ക്ലൂസീവ് ഇവൻ്റ്, മികച്ച ഇന്ത്യൻ രത്നങ്ങളും ആഭരണങ്ങളും ഒരുമിച്ച് കൊണ്ടുവരുന്നു. ഇത് ആഗോള തലത്തിൽ വാങ്ങുന്നവരുടെ പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തും.

IGJS ദുബൈ 2024-ൻ്റെ ഉദ്ഘാടന ചടങ്ങിൽ ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. ജിജെഇപിസി വൈസ് ചെയർമാൻ കിരിത് ബൻസാലി, ദുബായ് ഗോൾഡ് & ജ്വല്ലറി ഗ്രൂപ്പ് വൈസ് ചെയർമാൻ ചന്തു സിറോയ, യു.എ.ഇ.യിലെ ജവഹറ ജ്വല്ലറി ഗ്രൂപ്പ് ഡെപ്യൂട്ടി സി.ഇ.ഒ. തംജിദ് അബ്ദുള്ള, മലബാർ ഗോൾഡ് & ഡയമണ്ട്സ് വൈസ് ചെയർമാൻ അബ്ദുൾ സലാം, ജിജെഇപിസി മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ കെ.പി. രമേഷ് വോറ, ജിജെഇപിസിയിലെ ദേശീയ പ്രദർശനങ്ങളുടെ കൺവീനർ നീരവ് ബൻസാലി, ജിജെഇപിസി എക്‌സിക്യൂട്ടീവ് ഡയറക്ടർ സബ്യസാചി റേ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *