ഇന്ന് നടക്കാനിരുന്ന യു എ ഇ യുടെ ചാന്ദ്ര ദൗത്യം നാളേക്ക് മാറ്റി

ഇന്ന് നടക്കാനിരുന്ന യു എ ഇ യുടെ ചാന്ദ്ര ദൗത്യം നാളേക്ക് മാറ്റി. വിക്ഷേപണത്തിന് മുൻപായുള്ള പരിശോധനകളുടെ ഭാഗമായാണ് ദൗത്യം നാളേക്ക് മാറ്റിയിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് മൂന്ന് തവണ ചാന്ദ്ര ദൗത്യത്തിന്റെ തിയ്യതി മാറ്റിവെക്കേണ്ടി വന്നിരുന്നു. നാളെ ഉച്ചയ്ക്ക് 12.37 നായിരിക്കും യു എ ഇ യുടെ അഭിമാന ദൗത്യമായ റഷീദ് റോവർ വിക്ഷേപണം ചെയ്യുക.അടുത്ത വർഷം ഏപ്രിലിൽ റാഷിദ്‌ ദൗത്യം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ ദൗത്യം തൽസമയം പ്രക്ഷേപണം ചെയ്യും.ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ എൻജിനീയർമാരാണ് റാഷിദ് റോവർ നിർമ്മിച്ചത്.ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് കുതിപ്പ്. ജപ്പാൻ ആസ്ഥാനമായുള്ള സ്പേസ് ഇൻക് ആണ് റാഷിദ് റോവറിന്റെ വിക്ഷേപണത്തിന് പിന്നിൽ.

സ്വപ്ന തടാകം എന്നർത്ഥമുള്ള ലാക്സ് സോംനിയോറം എന്ന ഭാഗത്തായിരിക്കും ചന്ദ്രനിൽ റാഷിദ് ഇറങ്ങുക. മറ്റു മൂന്നു സ്ഥലങ്ങൾ കൂടി അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാനായി തിരഞ്ഞെടുത്തിട്ടുണ്ട് ചന്ദ്രന്റെ വടക്കു കിഴക്കൻ ഭാഗമായിരിക്കും റോവർ പ്രധാനമായും പര്യവേഷണം നടത്തുക.ചന്ദ്രന്റെ മണ്ണ് ഭൂമിശാസ്ത്രം പൊടിപടലം ഫോട്ടോ ഇലക്ട്രോൺ കവചം ചന്ദ്രനിലെ ദിവസം എന്നിങ്ങനെയെല്ലാം പഠനവിധേയമാക്കും. 10 കിലോഗ്രാം ആണ് റാഷിദ് റോവറിന്റെ ഭാരം ദൗത്യം വിജയകരമായാൽ അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യം ആകും ഇത്.അന്തരിച്ച യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ്‌ റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെ പേരിലാണ് പദ്ധതി അറിയപ്പെടുന്നത്. അറബ് ലോകത്തെ ആദ്യ ചാന്ദ്ര ദൗത്യം വിജയകരമായാൽ ചന്ദ്രനിൽ പേടകം ഇറക്കുന്ന നാലാം രാജ്യമായി യുഎഇ മാറും.

Leave a Reply

Your email address will not be published. Required fields are marked *