ഷാര്‍ജ: സാങ്കേതികത്തകരാർ മൂലം ഷാർജയില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ട വിമാനം വൈകി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകിയത് . രാവിലെ 8ന് പുറപ്പെടേണ്ട വിമാനമായിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ IX 746 വിമാനമാണ് വൈകിയത് . യുഎഇ സമയം രാവിലെഎട്ടു മണിക്ക് പുറപ്പെടേണ്ട വിമാനമാണിത്. എന്നാല്‍ മണിക്കൂറുകളോളം കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടില്ല.
യാത്രക്കാരെ വിമാനത്തിൽ എത്തിക്കാൻ ബസിൽ കയറ്റിയ ശേഷം തിരിച്ചിറക്കി.150ലേറെ യാത്രക്കാരാണ് ദുരിതത്തിലായത്. സാങ്കേതിക തകരാറാണ് വിമാനം വൈകാൻ കാരണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു.