ആലപ്പുഴ ജില്ല പ്രവാസി സമാജം ആലപ്പുഴോത്സവം സീസൺ-2 എന്ന പേരിൽ നാളെ രാവിലെ 10 മണിമുതൽ ഷാർജ സഫാരി മാൾ ആഡിറ്റോറിയത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. പ്രസിദ്ധ ഗാനരചയിതാവും കേന്ദ്ര സംഗീത നാടക അക്കാദമി അംഗവുമായ വയലാർ ശരത് ചന്ദ്ര വർമ്മ ഉത്‌ഘാടനം ചെയ്യും. പരിപാടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര , NTV ചെയർമാൻ മാത്തുക്കുട്ടി കോഡോൺ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ, വൈ എ റഹീം എന്നിവർ പങ്കെടുക്കും
ആലപ്പുഴ ജില്ല പ്രവാസിസമാജം ഓണാഘോഷം നാളെ ഷാർജ സഫാരി മാളിൽ
