അബുദാബി∙ ; 6 ആഴ്ചകൊണ്ട് 100 കോടി കാലടികൾ പിന്നിടുന്നവർക്ക് സൗജന്യമായ് വിമാനത്തിൽ പറക്കാനുള്ള അവസരമൊരുക്കുകയാണ് അബുദാബി. . 6 ആഴ്ച കൊണ്ട് 100 കോടി കാലടികൾ പിന്നിടുക എന്ന ലക്ഷ്യത്തോടെ അബുദാബി പൊതു ആരോഗ്യ കേന്ദ്രമാണ് വൺ ബില്യൻ സ്റ്റെപ്സ് ചാലഞ്ചിന് തുടക്കമിട്ടത്. യുഎഇയിലെ സ്വദേശികൾക്കും വിദേശികൾക്കും പങ്കെടുക്കാം. വിദേശത്തു താമസിക്കുന്ന ആയിരത്തോളം പേർക്കും ചാലഞ്ചിന് അവസരം ഒരുക്കിയിട്ടുണ്ട്.ഒക്ടോബർ 23 മുതൽ 26 വരെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന ഇന്റർനാഷനൽ സൊസൈറ്റി ഫോർ ഫിസിക്കൽ ആക്ടിവിറ്റി ആൻഡ് ഹെൽത്ത് കോൺഗ്രസിന്റെ ഭാഗമായാണ് ജനങ്ങളെ ക്ഷണിചിരിക്കുന്നത്. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 26 വരെ ഉള്ള 33 ദിവസങ്ങളാണ് നടക്കാനായി നൽകിയിരിക്കുന്നത് പിന്നിടേണ്ടത് 100 കോടി കാലടികളും. ഇതിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ആളുകൾ സ്വന്തം ഫോണിൽ എസ്ടിഇപിപിഐ (STEPPI) എന്ന ആപ് ഡൗൺലോഡ് ചെയ്യണം. ശേഷം ആപ്പിൾ രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ കാലടികൾ ആപ്പ് എണ്ണിത്തുടങ്ങും. ചാലഞ്ചിന്റെ ഭാഗമാകുന്നവരിൽ നിന്ന് നറുക്കെടുത്ത് വിജയികൾക്ക് ഇത്തിഹാദ് എയർവേയ്സിൽ ലോകത്തിന്റെ ഏതു ഭാഗത്തേക്കും സഞ്ചരിക്കാനുള്ള ടിക്കറ്റ് സമ്മാനമായി നൽകും.
ആറ് ആഴ്ചകൾ കൊണ്ട് 100 കോടി കാലടികൾ പിന്നിടുന്ന ഭാഗ്യശാലിക്ക് സൗജന്യ വിമാനയാത്രയൊരുക്കാനൊരുങ്ങി അബുദാബി
