ആറായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി ദുബൈ ഭരണാധികാരി

ആറായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനും എല്ലാവർക്കും ഉയർന്ന തലത്തിൽ സേവനങ്ങൾ നൽകിയതിനുള്ള പരിശ്രമങ്ങൾക്ക് അംഗീകാരമായാണിത്.

6,802 സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് സ്ഥാനക്കയറ്റം പ്രഖ്യാപിച്ചത്. ദുബൈ പൊലീസിലെ 4,141 പേർക്കും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിലെ 323 പേർക്കും ദുബൈ ജിഡിആർഎഫ്എയിലെ 1,458 പേർക്കും ദുബൈ സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗത്തിലെ മറ്റ് നിരവധി അംഗങ്ങൾക്കുമാണ് സ്ഥാനക്കയറ്റം ലഭിച്ചത്.

ഈ അംഗീകാരത്തിന് ശൈഖ് മുഹമ്മദിന് നന്ദി അറിയിക്കുന്നതായി പൊലീസ് ആൻഡ് ജനറൽ സെക്യൂരിറ്റി വിഭാഗം ഡെപ്യൂട്ടി ചെയർമാൻ ലെഫ്. ജനറൽ ദാഹി ഖാൽഫാൻ തമീം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *