ആറാമത് യു എ ഇ ടൂർ റോഡ് സൈക്ലിംഗ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും. ദുബായിൽ വെച്ച് നടക്കുന്ന വനിതാ വിഭാഗത്തിലെ ആദ്യ ഘട്ടം മത്സരത്തോടെയാണ് 2024 ഫെബ്രുവരി 8-ന് ടൂർണമെന്റ് ആരംഭിക്കുന്നത്. വിവിധ ഘട്ടങ്ങളിലായാണ് ആറാമത് യു എ ഇ ടൂർ റോഡ് സൈക്ലിംഗ് ടൂർണമെന്റ് നടക്കുന്നത്. ടൂർണമെന്റിലെ പുരുഷ വിഭാഗം മത്സരങ്ങൾ ഏഴ് ഘട്ടങ്ങളിലായും, വനിതാ വിഭാഗം മത്സരങ്ങൾ നാല് ഘട്ടങ്ങളിലായുമാണ് നടത്തുന്നത്.
Organised by @AbuDhabiSC, the 6th UAE Tour will take place over seven stages for male riders and four stages for female participants, attracting elite athletes from around the world and supporting development of cycling communities in #AbuDhabi and the wider UAE. pic.twitter.com/jLkmstmiSJ
— مكتب أبوظبي الإعلامي (@ADMediaOffice) February 7, 2024
പുരുഷ വിഭാഗം ഘട്ടങ്ങൾ:
ഫെബ്രുവരി 19 : അൽ ദഫ്റ വാക്, മദീനത് സായിദ് – ലിവ പാലസ്; 143 കിലോമീറ്റർ സ്പ്രിന്റ്.
ഫെബ്രുവരി 20 : ഹുദയറിയത് ഐലൻഡ്; 12.1 കിലോമീറ്റർ ടൈം ട്രയൽ.
ഫെബ്രുവരി 21 : അൽ മാർജാൻ ഐലൻഡ് – ജെബേൽ ജൈസ്; 176 കിലോമീറ്റർ ക്ലൈമ്പ്.
ഫെബ്രുവരി 22 : ദുബായ് പോലീസ് ഓഫീസേഴ്സ് ക്ലബ് – ദുബായ് ഹാർബർ; 173 കിലോമീറ്റർ സ്പ്രിന്റ്.
ഫെബ്രുവരി 23 : അൽ അഖ – ഉം അൽ കുവൈൻ; 182 കിലോമീറ്റർ സ്പ്രിന്റ്.
ഫെബ്രുവരി 24 : ലൂവർ അബുദാബി അബുദാബി ബ്രേക്ക് വാട്ടർ; 138 കിലോമീറ്റർ സ്പ്രിന്റ്.
ഫെബ്രുവരി 25 : ബൈത് മുഹമ്മദ് ബിൻ ഖലീഫ, അൽ ഐൻ – ജെബേൽ ഹഫീത്; 161 കിലോമീറ്റർ ക്ലൈമ്പ്.
വനിതാ വിഭാഗം ഘട്ടങ്ങൾ:
ഫെബ്രുവരി 8 : ദുബായ് മിറാക്കിൾ ഗാർഡൻ – ദുബായ് ഹാർബർ; 122 കിലോമീറ്റർ സ്പ്രിന്റ്.
ഫെബ്രുവരി 9 : അൽ മിർഫ – മദീനത് സായിദ്; 113 കിലോമീറ്റർ സ്പ്രിന്റ്.
ഫെബ്രുവരി 10 : അൽ ഐൻ പോലീസ് മ്യൂസിയം – ജെബേൽ ഹഫീത്; 128 കിലോമീറ്റർ ക്ലൈമ്പ്.
ഫെബ്രുവരി 11 : ലൂവർ അബുദാബി അബുദാബി ബ്രേക്ക് വാട്ടർ; 105 കിലോമീറ്റർ സ്പ്രിന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തരായ സൈക്കിളോട്ടക്കാർ ഈ ടൂർണമെന്റിൽ പങ്കെടുക്കും. പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ വെച്ച് സംഘടിപ്പിക്കുന്ന ഏക വേൾഡ് ടൂർ സൈക്കിളിംഗ് റേസാണിത്.