ഗള്‍ഫ് മലയാളികളുടെ ഏക എഎം റേഡിയോ ആയ – റേഡിയോ കേരളം 1476 , വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിക്കാനും, സംഗീതമോ – വാദ്യോപകരണങ്ങളോ അഭ്യസിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അരങ്ങേറ്റം നടത്താനും അവസരം ഒരുക്കുന്നു. നാളെ രാവിലെ 6.30 മുതല്‍ ദുബായ് കരാമയിലുള്ള റേഡിയോ കേരളം ഓഫീസിലാണ് അരങ്ങേറ്റവും – വിദ്യാരംഭവും സംഘടിപ്പിക്കുന്നത്. വിദ്യാരംഭത്തിന് താത്പര്യമുള്ളവര്‍ രാവിലെ 8.30 ന് മുന്‍പായി എത്തേണ്ടതാണ്. അരങ്ങേറ്റം രാവിലെ മുതല്‍ രാത്രിവരെയുണ്ടാകും. റേഡിയോ കേരളം സ്റ്റേഷന്‍ ഡയറക്ടറും പ്രശസ്ത ഗായകനുമായ ജി ശ്രീറാം, ഷാര്‍ജ ബുക്ക് അതോറിറ്റി എക്സ്റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് പി.വി. മോഹന്‍കുമാര്‍, ഡോ. സഫറുള്ളഖാന്‍, ചലചിത്രതാരവും റേഡിയോ കേരളം സെലിബ്രിറ്റി ആര്‍ജെയുമായ പ്രിയങ്കനായര്‍ എന്നിവര്‍ അരങ്ങേറ്റത്തിനും വിദ്യാരംഭത്തിനും നേതൃത്വം നല്‍കും.
വിളിക്കേണ്ട നമ്പര്‍ – 045251476, വാട്ട്സപ്പ് നമ്പര്‍ – 0508281476