ലോകജനത ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങൾ തത്സമയം അറേബ്യൻ ഗൾഫുകളിലെ കപ്പലുകളിലെ നിർമ്മിത സ്‌ക്രീനുകളിൽ കാണാൻ അവസരമൊരുക്കുകയാണ് ദുബായ്. ദുബായ് ആസ്ഥാനമായുള്ള യാച്ച് ( കപ്പൽ) വാടകയ്‌ക്കെടുക്കുന്ന സ്ഥാപനമായ എക്‌സ്‌ക്ലൂസീവ് യാച്ചാണ് അവരുടെ ആഡംബര കപ്പലിൽ താമസിച്ചുകൊണ്ട് ലോകകപ്പ് കാണാൻ അവസരവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഒരു രാത്രിക്ക് 45,000 ഡോളർ വാടകയാണ് നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം 165,289 ദിർഹം.
ഖത്തർ ലോകകപ്പ് കാണുവാൻ ആരാധക പ്രവാഹം ഒഴുകുമ്പോൾ അയൽരാജ്യങ്ങൾ കൂടി ഈ കാണികൾക്ക് താമസമൊരുക്കുന്നുണ്ട്. ഖത്തർ പോലൊരു ചെറിയ രാജ്യത്തിന്റെ ജനസംഖ്യയുടെ പകുതിയോളം ജനങ്ങളാണ് ഇത്തവണ ലോകകപ്പ് കാണാൻ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഉയർന്ന വാടകകൾ നൽകിയായിരിക്കും ആളുകൾക്ക് ഇവിടെ നിൽക്കേണ്ടി വരിക. ഈ സാഹചര്യത്തിൽ അയൽ രാജ്യമായ യു എ ഇ യിലും ആരാധക വൃന്ദങ്ങൾ താമസം തുരഞ്ഞെടുക്കാറുണ്ട്. യു എ ഇ യിൽ നിന്നും ഖത്തറിലേക്ക് ഒരു മണിക്കൂർ യാത്രയാണ് വിമാന മാർഗം വേണ്ടിവരിക. കൂടാതെ ലോകകപ്പിനോടനുബന്ധിച്ച് കൂടുതൽ വിമാന സർവീസുകളും ഉണ്ടായിരിക്കുകയും. യു എ ഇ യിൽ നിന്നും ഖത്തറിലേക്ക് ദിവസവും പോയിവരുന്ന 30 ഓളം വിമാനസർവീസുകൾ ഉണ്ടായിരിക്കും.
അത്യാഡംബരങ്ങളോടുകൂടിയുള്ള മൂന്ന് നിലകളുള്ള 43 മീറ്റർ സൂപ്പർ യാച്ചിൽ ഏകദേശം 30 അതിഥികളെ ഉൾക്കൊള്ളാൻ കഴിയും ജെറ്റ് സ്‌കീ, സർഫ് ബോട്ട്, ഫ്ലൈ ബോട്ട് വാട്ടർ സ്‌പോർട്‌സ് പോലുള്ള ബനാന റൈഡ്, ഡോനട്ട്‌സ്, സ്വിമ്മിംഗ് പൂൾ, ഭക്ഷണ പാനീയങ്ങൾ എന്നിവ ഈ യാച്ചുകളിൽ ഉണ്ടായിരിക്കും. ആളുകളെ ഉൾക്കൊള്ളാവുന്ന എണ്ണത്തിന്റെ വ്യത്യാസത്തിൽയാച്ചുകളുടെ വാടകയിലും വ്യത്യാസങ്ങൾ ഉണ്ടായിരിക്കും.