യുഎഇ : ദുബായിയുടെ വിസ്മയ ലോകത്തേക്ക് ഇന്ന് മുതൽ ആളുകൾ ഒഴുകിതുടങ്ങി.പേര് പോലെത്തന്ന ലോകത്താകമാനമുള്ള സംസ്കാരങ്ങളുടെ നേർകാഴ്ചയായിരിക്കും ഗ്ലോബൽ വില്ലേജിൽ കാണാനാവുക.അതുപോലെതന്നെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ആളുകളും ഗ്ലോബൽ വില്ലേജ് പ്രദർശനങ്ങൾ കാണാനും ആസ്വദിക്കാനും എത്തും.
വിനോദവും, വില്പനയും, വിജ്ഞാനവും പരസ്പര പൂരകങ്ങളാകുന്ന ലോക മാതൃകയുടെ ആകെത്തുകയാണ് ഗ്ലോബൽ വില്ലേജ്.
കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും നിരവധിയാളുകളൾ ഗ്ലോബൽ വില്ലേജ് കാണാനായെത്തുന്നത് ഒരു വശം.മലയാളികളടക്കം ഒട്ടേറെ പേരുടെ നേതൃത്വത്തിൽ ഗ്ലോബൽ വില്ലേജിൽ ലോക വിഭവങ്ങൾ സമ്മാനിക്കുന്ന ഭക്ഷണകേന്ദ്രങ്ങൾ, വിനോദകേന്ദ്രങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ കടകളും ഇതിനകം ഒരുങ്ങിക്കഴിഞ്ഞുവെന്നത് മറ്റൊരു വശം.
ഐക്കണിക് സൂപ്പർ ഹീറോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ‘ഹീറോസ് ഗാലറി.,ടോർച്ചർ ചേംബർ’ ഗാലറിയിൽ പുരാതന ജയിൽ ശിക്ഷയുടെ അവിശ്വസനീയമായ പ്രദർശനങ്ങൾ എന്നിവ ഈ വർഷത്തെ വേറിട്ട കാഴ്ചകളായിരിക്കും.
പ്രേതഭവനമായ ഹാലോവീൻ ആണ് മറ്റൊരു ആകർഷക കേന്ദ്രം.പ്രേതബാധയുള്ള സെമിത്തേരി, ഹോസ്പിറ്റൽ സൈക്കൊ വാർഡ്, അലറുന്ന മരം തുടങ്ങി 9 വ്യത്യസ്ത അനുഭവങ്ങൾ ഇവിടെയുണ്ടായിരിക്കും. 660 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഹൗസ് ഓഫ് ഫിയർ കൺസെപ്റ്റ് യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള ഏറ്റവും പുതിയ ആനിമേട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അവതരിപ്പിക്കുന്നത്. കൂടാതെ മറ്റേതൊരു പ്രേതാലയ അനുഭവം സൃഷ്ടിക്കുന്നതിനായി കേവ് എന്റർടൈൻമെന്റും ഗ്ലോബൽ വില്ലേജിലെത്തിയിരിക്കുന്നു.
വിദ്യാഭ്യാസ പരിപാടിയായ ഡിഗേർസ് ലാബ് മറ്റൊരു വേറിട്ട അനുഭവമായിരിക്കും.
ഭൂമിയിൽ നിന്ന് 200 അടിയിലേറെ ഉയർന്ന് പറക്കുന്ന ഹീലിയം ബലൂൺ റൈഡുകൾ ഗ്ലോബൽ വില്ലേജിലും ദുബായ് സ്കൈലൈനിലും ഉടനീളം 360 ഡിഗ്രിയിൽ കാഴ്ചകൾ പ്രദാനം ചെയ്യും.170 ലേറെ റൈഡുകളുമായി എത്തുന്ന കർണിവൽ ആളുകൾക്ക് ഹരം പകരും.
ഗ്ലോബൽ വില്ലേജിലേക്കുള്ള സുഗമമായ യാത്രകൾക്ക് വേണ്ടി രണ്ട് ഇലക്ട്രിക് ബോട്ടുകളും വിവിധ സ്റ്റേഷനുകളിൽ നിന്നായി മുക്കാൽ മണിക്കൂർ മുതൽ ഓരോ മണിക്കൂർ ഇടവേളയിൽ നാല് ബസ് സർവീസുകളും ഇന്നുമുതൽ ആരംഭിച്ചിട്ടുണ്ട്.
വിവരങ്ങൾക്ക്: Instagram: @GlobalVillageUAE, Twitter: @GlobalVillageAE, Facebook: @GlobalVillageAE