അൽ ഖൈൽ റോഡ് വീതികൂട്ടുന്ന നടപടികൾ പൂർത്തിയാക്കിയതായി RTA

അൽ ഖൈൽ റോഡിലെ രണ്ട് ഇടങ്ങളിലായി നടന്ന് വന്നിരുന്ന റോഡ് വീതികൂട്ടുന്ന നടപടികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.ഇതിന്റെ ഭാഗമായി അൽ ഖൈൽ റോഡിൽ അൽ ജദ്ദാഫ്, ബിസിനസ് ബേ മേഖലകളിലായി രണ്ട് ഇടങ്ങളിൽ ഏതാണ്ട് ഒരു കിലോമീറ്റർ ദൂരത്തിലുള്ള റോഡിൻറെ വീതിയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ അൽ ഖൈൽ റോഡിൽ ട്രാഫിക് കൂടുതൽ സുഗമമാകുമെന്ന് RTA വ്യക്തമാക്കി.

അൽ ജദ്ദാഫ് മേഖലയിൽ ദെയ്‌റയിലേക്കുള്ള ദിശയിൽ ട്രാഫിക് കൂടുതൽ സുഗമമാക്കുന്നതിനായി 600 മീറ്ററിലധികം നീളത്തിൽ റോഡിൽ ഒരു പുതിയ ലൈൻ നിർമ്മിച്ചിട്ടുണ്ട്. ബിസിനസ് ബേ മേഖലയിൽ ബിസിനസ് ബേയിലേക്കുള്ള പ്രവേശന കവാടത്തിനരികെ 435 മീറ്റർ നീളമുള്ള പുതിയ ലൈൻ നിർമ്മിച്ചതായും RTA അറിയിച്ചിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *