അ​ൽ ഇ​ത്തി​ഹാ​ദ് സ്ട്രീ​റ്റി​ൽ പാ​ലം തു​റ​ന്നു

അജ്മാൻ ഇത്തിഹാദ് സ്ട്രീറ്റിൽ പണി പൂർത്തിയായ പുതിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. അൽ ഇത്തിഹാദ് സ്ട്രീറ്റ് പദ്ധതിയുടെ ആദ്യ ഘട്ടമായി നിർമിച്ച പാലമാണ് അജ്മാൻ നഗരസഭ ഞായറാഴ്ച തുറന്നുകൊടുത്തത്. ഒക്ടോബറോടെ പൂർത്തിയാക്കാൻ പദ്ധതിയിട്ട പാലമാണ് മൂന്നു മാസംകൊണ്ട് ഗതാഗതയോഗ്യമാക്കിയത്.

കഴിഞ്ഞ വർഷം 2022 ജൂലൈയിൽ ആരംഭിച്ച വികസനപ്രവർത്തനങ്ങൾ നിശ്ചിത തീയതിക്ക് മുമ്പായി ആദ്യ ഘട്ടങ്ങൾ പൂർത്തിയാക്കാൻ വകുപ്പിന് കഴിഞ്ഞതായി ഡിപ്പാർട്‌മെൻറിലെ അടിസ്ഥാന സൗകര്യ വികസന മേഖല എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അഹമ്മദ് ബിൻ ഉമൈർ അൽ മുഹൈരി പറഞ്ഞു. അൽ ഇത്തിഹാദ് സ്ട്രീറ്റിൽ വരുന്ന വാഹനങ്ങൾക്കായി മൂന്നുവരിപ്പാതകൾ ഉൾക്കൊള്ളുന്ന പാലത്തിൻറെ നിർമാണം യാഥാർഥ്യമാകുന്നതോടെ മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് കടന്നുപോകാനും യാത്രാസമയം 50 ശതമാനം വരെ കുറയാനുമുള്ള സൗകര്യമുണ്ടാകും.

ഏകദേശം ഏഴു കോടി പതിനാറു ലക്ഷം ദിർഹം ചെലവഴിച്ചാണ് ഇത്തിഹാദ് സ്ട്രീറ്റ് വികസനം അജ്മാൻ നഗരസഭയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്നത്. പദ്ധതി രണ്ടാംഘട്ട പൂർത്തീകരണം ഉടനെയുണ്ടാകും. പദ്ധതി പൂർത്തിയാകുന്നതോടെ അജ്മാൻ വ്യവസായിക മേഖലയിലേക്കും നുഐമിയ പ്രദേശത്തേക്കും ഗതാഗത സൗകര്യം എളുപ്പമാകുന്നതോടൊപ്പം ഇത്തിഹാദ് റോഡിലെ ഗതാഗതക്കുരുക്കിനും അറുതിയാകും.

Leave a Reply

Your email address will not be published. Required fields are marked *