അശ്രദ്ധമായ ഡ്രൈവിംഗ് ; അവബോധ വിഡീയോയിയുമായി അബുദാബി പോലീസ്

ജനങ്ങൾ ഫെഡറൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന വീഡിയോ അബുദാബി പോലീസ് പുറത്തിറക്കി. നിയമങ്ങൾ തെറ്റിക്കുന്നതും തെറ്റിച്ചാൽ കൊടുക്കേണ്ടി വരുന്ന പിഴകളും പോലീസ് വ്യക്തമാക്കുന്നുണ്ട്. തെറ്റായ രീതിയിൽ നടത്തുന്ന ഓവർടേക്കിങ്ങുകൾ, അപകടകരമായ രീതിയിൽ വാഹനങ്ങൾ പെട്ടെന്ന് വ്യതിചലിപ്പിക്കുന്ന ദൃശ്യങ്ങൾ എന്നിവ വിഡിയോയിൽ എടുത്തു കാണിക്കുന്നുണ്ട്.കൂടാതെ റോഡുകൾ മുറിഞ്ഞു കടക്കുന്നതിലും നിരവധി ലംഘനങ്ങൾ ആളുകൾ നടത്തുന്നുണ്ട്. ഇത്തരത്തിൽ മൂന്നുതരം കുറ്റ കൃത്യങ്ങളാണ് നിലവിൽ കണ്ടുവരുന്നത്.

തെറ്റായ രീതിയിൽ ഓവർടേക്കിങ് നടത്തുന്ന ആൾക്ക് 600 ദിർഹം പിഴയും, 6 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. റോഡ് ഷോൾഡറുകളിൽ നിന്ന് മാറി കടക്കുന്നവരിൽ നിന്നും 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. അതേസമയം നിരോധിത മേഖലകളിൽ നിന്നും മറികടന്നാൽ 600 ദിർഹം ഈടാക്കും.

Leave a Reply

Your email address will not be published. Required fields are marked *