അമേരിക്കന്‍ പൗരന്റെ സ്വര്‍ണവും പണവും മോഷ്ടിച്ച കേസില്‍ ആഫ്രിക്കന്‍ പൗരയായ യുവതിക്ക് മൂന്ന് മാസത്തെ ജയില്‍ശിക്ഷ വിധിച്ച് ദുബായ് കോടതി . 1000 ദിര്‍ഹം പണവും 8000 ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണവുമാണ് യുവതി മോഷ്ടിച്ചത്. മൂന്നുമാസത്തേക്കാണ് തടവുശിക്ഷ.
കഴിഞ്ഞ ജൂലൈയിലാണ് നിശാക്ലബ്ബില്‍ വെച്ച് യുവതിയും പരാതിക്കാരനായ അമേരിക്കന്‍ പൗരനും തമ്മില്‍ കണ്ടുമുട്ടിയത്. പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷം യുവാവ് യുവതിയെ തന്റെ താമസസ്ഥലത്തേക്ക് ക്ഷണിക്കുകയായിരുന്നു . പിറ്റേന്ന് രാവിലെ തന്റെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പണവും ചെയിനും നഷ്ടപ്പെട്ടതായി ഇയാള്‍ പറഞ്ഞു. യുവാവ് ഉണര്‍ന്നപ്പോഴേക്കും യുവതി പോയിക്കഴിഞ്ഞിരുന്നു. ഉടന്‍ പോലീസില്‍ വിവരമറിയിച്ചു.മോഷ്ടിച്ച സ്വര്‍ണമാല യുവതി കാമുകനെ ഏല്‍പ്പിക്കുകയും ഇയാള്‍ മാല ഉരുക്കി മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് ദുബായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.