അബൂദബി കെ.എം.സി.സി എറണാകുളം ജില്ല കമ്മിറ്റി

അബൂദബി കെ.എം.സി.സി എറണാകുളം ജില്ല കമ്മിറ്റി നിലവിൽവന്നു. ജനറൽബോഡി യോഗത്തിൽ എറണാകുളം ജില്ല കെ.എം.സി.സി വൈസ് പ്രസിഡൻറ് അബൂബക്കർ എടത്തല അധ്യക്ഷത വഹിച്ചു. സംസ്ഥാന കെ.എം.സി.സി സെക്രട്ടറി എ. സഫീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡൻറ് വീരാൻകുട്ടി ഇരിങ്ങാവൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

അബൂദബി സൗത്ത് സോൺ കെ.എം.സി.സി പ്രസിഡൻറ് ഷാനവാസ് പുളിക്കൽ, ഷംജാദ് കോലത്ത് തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ സമദ് സ്വാഗതവും ഷിഹാബ് ഹസൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അഹമ്മദ് കബീർ രിഫായി എടത്തല (പ്രസി.), അബ്ദുൽ സമദ് കുട്ടമശ്ശേരി (ജന.സെക്ര.), സുധീർ കളമശ്ശേരി (ട്രഷ.), ഷംജാദ് കോലത്ത് പല്ലാരിമംഗലം, ഷബീബ് കളമശ്ശേരി, സുധീർ ഹംസ മട്ടാഞ്ചേരി, നൗഫൽ മുഹമ്മദ് (വൈ.പ്രസി.), ഷിഹാബ് ഹസൻ എടത്തല, റിജു മൊല്ല ഇബ്രാഹിം, റഹീം പേങ്ങാട്ടുശ്ശേരി, ലിജിൻ ഷമീർ (സെക്ര.).

Leave a Reply

Your email address will not be published. Required fields are marked *