അബുദാബി സ്വെയിഹാൻ റോഡ് വീണ്ടും തുറന്നു

യു എ ഇ : അബുദാബി സ്വെയിഹാൻ റോഡ് വീണ്ടും തുറന്നു. കഴിഞ്ഞ ദിവസം സ്വെയിഹാൻ റോഡിലുണ്ടായ അപകടത്തെ തുടർന്ന് റോഡ് അടച്ചിടുകയായിരുന്നു. സ്വൈഹാന്‍ റോഡിലെ അല്‍ ശംഖ ബ്രിഡ്‍ജ് മുതല്‍ അല്‍ ഫലഹ് അല്‍ ഥാനി ബ്രിഡ്‍ജ് വരെയുള്ള ഭാഗമാണ് അടച്ചിട്ടിരുന്നത്. തുടർന്ന് ബദൽ വഴികൾ ഉപയോഗിച്ചായിരുന്നു ആളുകൾ യാത്ര ചെയ്തിരുന്നത്.

ചൊവ്വാഴ്ച രാവിലെ അബുദാബിയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് വാഹനങ്ങൾക്ക് തീ പിടിക്കുകയായിരുന്നു.സംഭവത്തിൽ ഒരാൾ മരിച്ചിരുന്നു. അപകടത്തെ തുടർന്ന്ന് മറ്റു രണ്ടു വാഹനങ്ങൾക്ക് കൂടി തീ പിടിച്ചിട്ടുണ്ടായിരുന്നു.അബുദാബി സിറ്റിയിലെ അൽ ഷംഖ പാലത്തിന് മുന്നിലായിരുന്നു അപകടം. അബുദാബി സ്വെയിഹാൻ റോഡിലാണ് അപകടം നടന്നതെന്ന് പോലീസ് ട്വിറ്ററിലൂടെഅറിയിച്ചതിനെ തുടർന്ന് സ്വൈഹാന്‍ റോഡിലെ അല്‍ ശംഖ ബ്രിഡ്‍ജ് മുതല്‍ അല്‍ ഫലഹ് അല്‍ ഥാനി ബ്രിഡ്‍ജ് വരെയുള്ള ഭാഗം താത്കാലികമായി അടക്കുകയായിരുന്നു . അതി രാവിലെ ഉണ്ടായ അപകടത്തെ തുടർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് തീ അണയ്ക്കാൻ സാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *