അബുദാബി മൊമന്റ്‌സ് നാളെ അവസാനിക്കും ; സായാഹ്നം മനോഹരമാക്കാൻ എത്തിച്ചേരുന്നത് നിരവധി കുടുംബങ്ങൾ

അബുദാബി : അബുദാബി മൊമന്റ്‌സ്’ ശ്രദ്ധേയമാകുന്നു. സായാഹ്നങ്ങൾ മനോരമാക്കാൻ കലാ സാംസ്‌കാരിക പരിപാടികളോടെ അബുദാബിയിൽ ഇന്നലെ ആരംഭിച്ച ആഘോഷപരിപാടികൾ ആസ്വദിക്കാനായി നിരവധി കുടുംബങ്ങളാണ് എത്തിച്ചേരുന്നത്. അബുദാബി സാമൂഹിക വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ അൽധന്ന നഗരത്തിലെ റുവൈസ് സെൻട്രൽ പാർക്കിൽ വെള്ളിയാഴ്ച ആരംഭിച്ച പരിപാടി നാളെ അവസാനിക്കും. സ്റ്റേജ് ഷോകൾ, വിദ്യാഭ്യാസ ശില്പശാലകൾ, രുചിവൈവിധ്യങ്ങൾ തുടങ്ങി ഒട്ടേറെ ആകർഷണങ്ങൾ ഇവിടെ സന്ദർശകർക്കായി തയാറാക്കിയിട്ടുണ്ട്. വൈകീട്ട് നാല് മണിക്ക് ആരംഭിക്കുന്ന പരിപാടികൾ രാത്രി പതിനൊന്ന് മണി വരെ നീണ്ടു നിൽക്കും. പ്രവേശനം സൗജന്യമാണ്.

ആദ്യദിനമായ വെള്ളിയാഴ്ച വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ വിനോദ പ്രവർത്തനങ്ങളിലൂടെ ആളുകൾക്ക് വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കുന്ന സംരംഭം വലിയ വിജയമായി മാറിയതിൽ സന്തോഷമുണ്ടെന്ന് സാമൂഹിക വികസന വകുപ്പിലെ കമ്യൂണിറ്റി എൻഗേജമെന്റ് ആൻഡ് സ്പോർട്ട്‌സ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഹെലാൽ അൽ ബലൂഷി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *