അബുദാബിയിൽ റമദാൻ മാസത്തിൽ ടോൾ സമയക്രമങ്ങളിൽ മാറ്റം വരുത്തി

എമിറേറ്റിലെ പൊതു പാർക്കിംഗ് സംവിധാനങ്ങൾ, ടോൾ ഗേറ്റ് സംവിധാനങ്ങൾ മുതലായവയുടെ റമദാൻ മാസത്തിലെ സമയക്രമങ്ങൾ സംബന്ധിച്ച് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ITC) അറിയിപ്പ് നൽകി. ഡിപ്പാർട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ടിന് കീഴിലുള്ള ITC 2024 മാർച്ച് 10-നാണ് ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, എമിറേറ്റിലെ പൊതു പാർക്കിംഗ് സംവിധാനങ്ങളിൽ റമദാനിലുടനീളം രാവിലെ 8 മണി മുതൽ അർദ്ധരാത്രി വരെ (തിങ്കൾ മുതൽ ശനി വരെ) പാർക്കിംഗ് ഫീ ഈടാക്കുന്നതാണ്. ഞായറാഴ്ചകളിൽ പാർക്കിങ് സൗജന്യമാണ്.

DARB ടോൾ ഗേറ്റ് സംവിധാനങ്ങളിൽ ഫീ ഈടാക്കുന്നത് റമദാനിലും തുടരുന്നതാണ്. എന്നാൽ ടോൾ ഈടാക്കുന്ന തിരക്കേറിയ സമയക്രമങ്ങൾ രാവിലെ 8 മുതൽ 10 വരെയും, വൈകീട്ട് 2 മുതൽ 4 വരെയുമായി (തിങ്കൾ മുതൽ ശനി വരെ) പുനഃക്രമീകരിക്കുന്നതാണ്. ഞായറാഴ്ചകളിൽ ടോൾ ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *