അബുദാബിയിൽ നിർമ്മാണപ്രവർത്തന ത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു

അബുദാബിയിൽ അൽ ബത്തീനിൽ നിർമ്മാണപ്രവർത്തനത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു. അബുദാബി ആഭ്യന്തര സുരക്ഷാവിഭാഗവും, പോലീസും ഇപ്പോഴും സുരക്ഷാപ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുയാണെന്നാണ് അധികൃതർ അറിയിച്ചത്. പൊതുജനങ്ങളോട് പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ സംഭവസ്ഥലത്തേക്ക് പോകരുതെന്നാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. ആളുകൾക്ക് അപകടം സംഭവിച്ചതായി ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. തകർന്ന ബിൽഡിങ്ങിന്റെ വിഡിയോകളോ, ഫോട്ടോയോ പ്രചരിപ്പിക്കുന്നത് യു എ ഇ നിയമ പ്രകാരം ശിക്ഷാർഹമാണ്. പ്രധാനമായും ആളുകൾ തിംഗി പാർക്കുന്ന പ്രദേശമാണ് അൽ ബത്തീൻ. ധാരാളം വില്ലകളും, കെട്ടിടങ്ങളും ഇവിടെയുണ്ട്. അൽ ബത്തീൻ ബീച്ചും ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നായതുകൊണ്ടുതന്നെ നിരവധിയാളുകൾ വന്നുപോകുന്നയിടമാണിത്.

Leave a Reply

Your email address will not be published. Required fields are marked *