ഈ വർഷത്തെ ഈദുൽ അദ്ഹ വേളയിൽ യാസ് ഐലൻഡ്, സാദിയത് ഐലൻഡ് എന്നിവിടങ്ങളിലെത്തിയ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതായി അബുദാബി അധികൃതർ അറിയിച്ചു. 2023 ജൂലൈ 17-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ഇതിൽ പ്രാദേശിക, വിദേശ യാത്രികരും ഉൾപ്പെടുന്നു. ആഗോള തലത്തിൽ തന്നെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാരകേന്ദ്രം എന്ന നിലയിൽ അബുദാബിയുടെ സ്ഥാനത്തിന് ഇത് അടിവരയിടുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യാസ് ഐലൻഡ് സന്ദർശിച്ച യാത്രികരുടെ എണ്ണത്തിൽ നൂറ് ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യാസ് ഐലൻഡിലെത്തിയ സന്ദർശകരിൽ മൂന്നിലൊന്ന് പേരും പുതിയതായി തുറന്ന സീ വേൾഡ് സന്ദർശിച്ചിട്ടുണ്ട്.
.@yasisland and @saadiyatae have recorded significant growth in domestic and international visitors during Eid Al Adha 2023, compared to 2022, highlighting #AbuDhabi‘s continued growth as a global hub for tourism and leisure. pic.twitter.com/msAQ0wnyjK
— مكتب أبوظبي الإعلامي (@ADMediaOffice) July 17, 2023