അബുദാബിയിൽ ഇനി പാർക്കിങ്ങിൽ ഇ ടിക്കറ്റ് സംവിധാനം

 

പൊതു പാർക്കിംഗ് സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി, എല്ലാ പാർക്കിംഗ് പേയ്‌മെന്റ് മെഷീനുകളും 5G സ്മാർട്ട് സിസ്റ്റത്തിലേക്ക് ഉയർത്തും. പാർക്കിംഗ് ടിക്കറ്റുകൾ നിർത്തലാക്കുന്നതിനാൽ പുതിയ നവീകരണത്തിൽ പാർക്കിംഗ് ടിക്കറ്റുകൾ ഇലക്ട്രോണിക് രീതിയിൽ നൽകും. പാർക്കിംഗ് വിഭാഗം, , പേര് നമ്പർ മുതലായ വാഹന വിവരങ്ങൾ, പാർക്കിംഗ് ദൈർഘ്യം, മുതലായ വിവരങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ഡിജിറ്റൽ ഇ-ടിക്കറ്റ് ആയിരിക്കും ലഭിക്കുക. മാവാക്വിഫ് കാർഡുകൾ, പണം, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉൾപ്പെടെ എല്ലാ രീതിയിലും പണമടക്കാൻ സാധിക്കും.

എമിറേറ്റിൽ ഉടനീളമുള്ള എല്ലാ പാർക്കിംഗ് ഓപ്ഷനുകൾക്കും ആവശ്യമായ വിവരങ്ങൾ നൽകാനും ശരിയായ ഇ-ടിക്കറ്റ് തരം തിരഞ്ഞെടുക്കാനും പുതിയ സ്മാർട്ട് സ്ക്രീനുകൾ വഴി സാധിക്കും നവീകരണ പ്രക്രിയയുമായി ചേർന്ന്, ഓരോ പ്രദേശത്തെയും ഉപയോഗത്തിനനുസരിച്ച് ഉപകരണങ്ങൾ വിതരണം ചെയ്യും. അബുദാബിയിലെ മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ (ഡിഎംടി) ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.5G സാങ്കേതികവിദ്യ അനുസരിച്ച് പ്രവർത്തിക്കുന്ന 1,200-ലധികം ഉപകരണങ്ങൾ സ്ഥാപിച്ചുകൊണ്ട് ഈ വർഷാവസാനത്തിന് മുൻപ് എല്ലാ പ്രവർത്തനങ്ങളും പൂർത്തീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *