അബുദാബിയിലെ മാളിൽ ശൈഖ് മുഹമ്മദ്; വൈറലായി വിഡിയോ

അബുദാബിയിലെ മാളിൽ സാധാരണക്കാരനെപ്പോലെ നടന്നുനീങ്ങുന്ന യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻറെ വിഡിയോയാണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. അപ്രതീക്ഷിതമായ സന്ദർശനമായതിനാൽ അധികം ആരും അദ്ദേഹത്തെ തിരിച്ചറിയുന്നില്ല. തിരിച്ചറിഞ്ഞ കുറച്ചുപേരോടൊപ്പം സംസാരിച്ച് നീങ്ങുന്ന അദ്ദേഹത്തിന് അടുത്തെത്തി അപരിചിതനായ വ്യക്തി സെൽഫിയെടുക്കുന്നത് വിഡിയോയിൽ കാണാം.

സെൽഫിയെടുക്കാൻ അൽപനേരം നിൽക്കാനും ശൈഖ് മുഹമ്മദ് മടി കാണിക്കുന്നില്ല. ജനങ്ങൾക്കിടയിൽ നിർഭയനായി നടന്നുനീങ്ങുന്ന രാഷ്ട്രനായകൻ രാജ്യത്തിൻറെ അഭിമാനമാണെന്ന് സമൂഹമാധ്യമങ്ങളിൽ പലരും കുറിച്ചു. തൊഴിലാളികളെയും മറ്റു ചേർത്തുപിടിക്കുന്ന അദ്ദേഹത്തിൻറെ വിഡിയോകൾ നേരത്തേയും നെറ്റിസൺസ് ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *