അന്താരാഷ്ട്ര വയോജന ദിനം: ദുബായ് ജി.ഡി.ആർ.എഫ്.എ. വിവിധ പരിപാടികൾ സംഘടിപ്പിച്ചു

2024 ഒക്ടോബർ 1-, അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തുഖർ സോഷ്യൽ ക്ലബ്ബിന്റെ സഹകരണത്തോടെ നടന്ന ഈ പരിപാടിയിൽ മുതിർന്ന പൗരന്മാരെ ഉൾപ്പെടുത്തി അനുസ്മരണ പരിപാടിയും സർഗ്ഗാത്മക ശിൽപശാലകളും നടന്നു.

വയോധികരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൺപാത്ര നിർമ്മാണത്തിലും കരകൗശല വസ്തുക്കളിലും പ്രത്യേക പരിശീലന ശില്പശാലകൾ സംഘടിപ്പിച്ചു. 40 മുതിർന്ന പൗരന്മാർ പങ്കെടുത്ത ഈ ശില്പശാല, പരിശീലകരുടെ മേൽനോട്ടത്തിൽ നടന്നു. പ്രായമായവരുടെ സർഗ്ഗാത്മകതയും കഴിവും ഉത്തേജിപ്പിക്കുന്നതിൽ ഈ പരിപാടി ശ്രദ്ധേയമായ സംരംഭമായി മാറി.

തലമുറകളുടെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിന്റെ സഹകരണത്തോടെ പ്രായമായവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള ദുബായ് ജി.ഡി.ആർ.എഫ്.എ.യുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. പ്രായമായവരുടെ വികാരങ്ങളെയും കഴിവുകളെയും ഉയർത്തിക്കാട്ടുന്നതിന് ഇത്തരത്തിലുള്ള പരിപാടികൾ മുഖ്യമാണ്.ഇത്തരം കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ പ്രായമായവരെയും പുതിയ തലമുറയെയും തമ്മിൽ ബന്ധപ്പെടുത്തുകയും പരസ്പര ബഹുമാനവും വൃദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ജി ഡി ആർ എഫ് എ ദുബായ് വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *