അടുക്കളയിൽ നിറയെ പ്രാണികൾ ; ചായക്കട അടപ്പിച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം

യു എ ഇ : ഭക്ഷ്യ സുരക്ഷാ മാനദണ്ഢങ്ങൾ ലംഘിച്ചതിനെത്തുടർന്ന് അബുദാബിയിൽ ചായക്കട അടപ്പിച്ചു. അബുദാബി കറാച്ചി ടീ ടൈം കഫ്റ്റീരിയയാണ് പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിൽ ഭക്ഷണം വിതരണംചെയ്തതിനെ തുടർന്ന് അടപ്പിച്ചതെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. അടുക്കള വൃത്തി ഹീനവും, പ്രാണികൾ നിറഞ്ഞ അവസ്ഥയിലുമായിരുന്നു. പഴകിയ ഭക്ഷണ സാധനങ്ങളും, വൃത്തിഹീനമായ സാഹചര്യത്തിൽ വ്യത്യസ്ത ഊഷ്മാവുകളിൽ നിരുത്തരവാദിത്തപരമായാണ് ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചിരുന്നത്.മുൻപും പല തവണ ഇവിടെ നിയമലംഘനങ്ങൾ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.തുടർന്ന് ചായക്കട ഭക്ഷ്യ സുരക്ഷാ വിഭാഗം അടപ്പിക്കുകയായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *