അജ്‌മാൻ സൈക്ലിങ്ങ് ; നാളെ 5 മണിക്കൂർ ഉപറോഡുകൾ അടച്ചിടും

യു എ ഇ : അജ്‌മാൻ സൈക്ലിങ്ങ് ടൂറിന്റെ ഭാഗമായി നാളെ അജ്‌മാൻ ഉപറോഡുകൾ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. അജ്‌മാൻ മർസ റോഡ് മുതൽ അൽ സോററോഡ് വരെയുള്ള ഉപറോഡുകളാണ് അടച്ചിടുന്നത്. നാളെ ( ഞായറാഴ്ച ) രാവിലെ 6 മണിമുതൽ 11 മണിവരെയായിരിക്കും റോഡുകൾ അടച്ചിടുക. ഈ പ്രദേശങ്ങളിലെ വാഹന യാത്രക്കാർ ബദൽ വഴികൾ ഉപയോഗപ്പെടുത്തണമെന്നും അതോരിറ്റി അറിയിച്ചു. സൈക്കിൾ യാത്രയുടെ റൂട്ട് മാപ്പ് അടക്കം അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. അജ്‌മാൻ സിറ്റി സെന്റർ മീൻ മാർക്കറ്റ് എന്നിങ്ങനെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലൂടെയും സൈക്കിൾ ടൂർ കടന്നുപോകും. 53 കിലോമീറ്റർ ദൂരവും 103 കിലോമീറ്റർ ദൂരവും പിന്നിടുന്ന രണ്ടു വഴികളാണ് ഒരുക്കിയിരിക്കുന്നത്. സൈക്കിൾ ഓടിക്കുന്നവർക്ക് യഥേഷ്ട്ടം താല്പര്യമുള്ള റൂട്ട് തിരഞ്ഞെടുക്കാം. അജ്മാൻ പോലീസിന്റെയും മറ്റ് അധികാരികളുടെ ഭാഗത്തു നിന്നും പൂർണ പിൻതുണ ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *